Friday, June 4, 2010
നല്ലതിനുവേണ്ടി മാത്രം
നല്ലതിനുവേണ്ടി മാത്രം
എല്ലാം നല്ലതിനുവേണ്ടിയാണെന്നു വിചാരിക്കാമോ?നല്ലതിനുവേണ്ടി എന്നു വിചാരിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കാം.കമ്പ്യൂട്ടര്‍ വേണ്ടേ വേണ്ട. കാരണം അത് തൊഴില്‍ ഇല്ലാതാക്കും." നല്ലതിനു വേണ്ടിമാത്രമാണത്രേ ചിലരതുപറഞ്ഞത്.മനുഷ്യനെപ്പോലെ സംഘടിക്കാനോ സമരം ചെയ്യാനോ അറിയാത്ത കംപ്യൂട്ടറുകള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഊറിച്ചിരിച്ചേനേ.മാന്യമായ തൊഴില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് കംപ്യൂട്ടര്‍ എന്ന ഉപകരണവുമായി ബന്ധപ്പെട്ടാണ്.80 കളില്‍ തൊഴില്‍നഷ്ടപ്പെടുത്തുന്ന ഉപകരണമായിമുദ്രകുത്തപ്പെട്ട കംപ്യൂട്ടര്‍ ഇന്നു അവരുടെ പോക്കറ്റുകളില്‍ നെഞ്ചോടുചേര്‍ന്ന് മൊബൈല്‍ ഫോണ്‍ എന്നപേരില്‍ അത്യാവശ്യ വസ്തുവാണ്.മൊബൈല്‍ ഫോണ്‍ കംപ്യൂട്ടറാണോ?അന്നത്തെ കംപ്യൂട്ടറുകളുടെ ശേഷിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊബൈല്‍ഫോണ്‍ ഇമ്മിണി വലിയ കംപ്യൂട്ടര്‍ തന്നെ.ന്യായങ്ങള്‍ പറയാന്‍ പലതുമുണ്ടാകാം.തെറ്റുതിരുത്തിയെന്നു പറഞ്ഞ് വീമ്പിളക്കാം. ഗലീലിയോയെപ്പോലെ ധൈര്യപൂര്‍വ്വം ശരിയെന്നു തോന്നിയ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞവരിലാണ് വിപ്ളവം കാണേണ്ടത്.അല്ലാതെ കയ്യടിക്കുവേണ്ടി ചിന്ത പണയപ്പെടുത്തിയവരില്‍ അല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment