പരിശീലനങ്ങള്‍ തൊഴിലിനെ സ്നേഹിക്കുന്നവര്‍ക്കു മാത്രമേ പ്രയോജനം ചെയ്യുള്ളു.
തൊഴിലേതായാലും ഇഷ്ടപ്പെട്ടു ചെയ്യുന്നതായിരിക്കണം.അല്ലെങ്കില്‍ യാന്ത്രികമായിപ്പോകും.
അധ്യാപകവൃത്തിയോ?
ഇവിടെ കൂടുതല്‍ സൂക്ഷിക്കണം.കാരണം തൊഴിലിന്റെ ഫലമായി നല്ല മനുഷ്യരാണ് രൂപപ്പെടേണ്ടത്. നിര്‍ജീവവസ്തുക്കളല്ല.
കലമോ, കാറോ, പോലെയല്ല, ഇവിടെ ഉല്പന്നം ചീത്തയായാല്‍ പലതും സംഭവിക്കും.
ഡോക്ടര്‍ മനുഷ്യജീവന്‍ വച്ചു വില പേശും, എന്‍ജിനീയര്‍ മനുഷ്യജീവനു ഭീഷണിയാകുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും.
അഭിഭാഷകന്‍ അനീതിയെ ന്യായീകരിക്കും.സാഹ്ത്യകാരന്‍ ദുഷിച്ച രചനകള്‍ നടത്തും.രാഷ്ടീയക്കാരന്‍ രാഷ്ട്രത്തെ പണയം വയ്ക്കും.അധ്യാപകന്‍/പിക ഉപജീവനം മാത്രം ലക്ഷ്യമാക്കിയാല്‍ തലമുറകള്‍ തന്നെ ദുഷിക്കും.അഭിഭാഷകന്റെ സഹായമില്ലാതെ അധ്യാപകനാകാം.അധ്യാപകന്റെ സഹായമില്ലാതെ അഭിഭാഷകനുണ്ടാകില്ല.
കുട്ടികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ അധ്യാപകനു പങ്കുണ്ടാകണം.
വിഷയം പരിശീലനം തൊഴിലിനെ സ്വാധീനിക്കുമോ? എന്നാണ്.പരിശീലനം നല്ല മനുഷ്യരെ സൃഷ്ടിക്കാനുള്ളതാകണം.
ഏറ്റവും ആധുനിക ചിന്താഗതിക്കനുസരണമാകണം.സാങ്കേതികവിദ്യയിലധിഷ്ഠിതമാകണം.
അങ്ങനെയുള്ള പരിശീലനങ്ങള്‍ തൊഴിലിനെ സ്വാധീനിക്കും.
പരിശീലനം തുടങ്ങുന്നതിനു മുന്‍പുതന്നെ തന്റെ അറിവില്ലായ്മയും ചെയ്യുന്ന തൊഴിലിനോടുള്ള ഇഷ്ടമില്ലായ്മയും വിളമ്പുന്ന പരിശീലകരെ ആര് ഇഷ്ടപ്പെടും?പരിശീലനം എന്ന് അതിനു പറയാതെ ശാക്തീകരണം എന്നു പറയാമോ എന്തോ?
Sunday, June 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment